സ്വാഗതം
നാം അവന്‍റെ തിരുനിവാസത്തിലേക്ക് ചെന്ന് അവന്‍റെ പാദപീഠത്തിങ്കല്‍ നമസ്ക്കരിക്കുക. (സങ്കീ. 132:7)
മലങ്കര സഭയിലെ പള്ളികളുടെ നേതൃനിരയില്‍ നില്‍ക്കുന്ന ദേവാലയമാണ് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. ഈ ദേവാലയം കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി ചവറ എന്‍.എച്ച്. 66-ല്‍ കുറ്റിവട്ടം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറിയും ശാസ്താം കോട്ടയ്ക്ക് ആറ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയും ആണ് ഈ ദേവാലയം. ചരിത്ര രേഖകളില്‍ കാണപ്പെടുന്ന അഷ്ടമുടിക്കായല്‍ ഈ പ്രദേശത്തിന്‍റെ തെക്ക് മാറി കടലിലേക്കൊഴുകുന്നു. വിശുദ്ധ മാര്‍ത്തോമ്മാ ശ്ശീഹായാല്‍ ഒന്നാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായ കൊല്ലം തെരേസാപ്പള്ളി കടല്‍ക്ഷോഭത്തില്‍ നശിച്ചപ്പോള്‍ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികള്‍ സ്ഥാപിച്ചതാണ് ഈ വിശുദ്ധദേവാലയം. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ഈ വിശുദ്ധ ദേവാലയം പതിനേഴോളം നൂറ്റാണ്ടകള്‍ താണ്ടുകയും 1971-ല്‍ അവസാനമായി പുതുക്കിപണിയുകയും, പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവയാല്‍ കൂദാശ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഡാനിയല്‍ മാര്‍ പീലക്സിനോസ് കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരും ഇടവക പട്ടക്കാരായിരുന്ന കെ. കോശിവൈദ്യന്‍ കോര്‍ എപ്പിസ്കോപ്പയും, കെ. എം. കോശിവൈദ്യനും സഹ കാര്‍മ്മികത്വം വഹിച്ചിരുന്നു. കൊല്ലം ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളില്‍ അഗ്രിമസ്ഥാനമുള്ള വിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ഈ വിശുദ്ധ ദേവാലയം മലങ്കരസഭയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.
ഔദ്യോഗിക
തേവലക്കര
പള്ളി & ഒസിവൈഎം
ഫേസ്ബുക്ക് പേജ്.